ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്ത് നിന്ന് എസ്.പി ദീപക്ക് രാജിവെച്ചു

വിശപ്പ് സഹിക്കാതെ കുഞ്ഞുങ്ങൾ മണ്ണുവാരി തിന്നെന്ന വിവാദത്തില്‍ ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്ത് നിന്ന് എസ്.പി ദീപക്ക് രാജിവെച്ചു.
സംഭവം നേരിട്ട് പോയി അന്വേഷിക്കാത്തത് തെറ്റായി പോയെന്നും മണ്ണ് വാരി തിന്നുവെന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്ന് താൻ മനസ്സിലാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ മോശമാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനും പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ ദീപക്ക് പ്രസ്താവന നടത്തി എന്നാണ് സി പി എമ്മിന്‍റെ വിലയിരുത്തലും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ദീപക്കിനെ നീക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമായതോടെയാണ് രാജി.

തിരുവനന്തപുരം കൈതമുക്കിൽ കുട്ടികൾ വിശപ്പുസഹിക്കാതെ മണ്ണുതിന്നുവെന്നായിരുന്നു ശിശുക്ഷേമ സമതി ജനറൽ സെക്രട്ടറിയായ എസ്.പി.ദീപക്ക് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. ഈ പ്രസ്താവന സർക്കാരിനും പാർട്ടിക്കും നാണക്കേടുണ്ടാക്കിന്നാണ് സി പി എമ്മിന്‍റെ വിലയിരുത്തൽ.ഈ പശ്ചാത്തലത്തിലാണ് ദീപക് പാർട്ടിക്ക് വിശദീകരണം നൽകിയത്. താൻ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായ എസ്പി ദീപക് പാർട്ടിക്ക് നൽകിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞത്.

പാർട്ടി പ്രാദേശിക നേതൃത്വമാണ് വിവരം തന്നെ അറിയിച്ചത്. സ്ഥലത്തെത്തിയ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും കുട്ടികൾ മണ്ണ് തിന്നുകയായിരുന്നുവെന്ന് ആവർത്തിച്ചു. തുടർന്നാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞതെന്നും ദീപക് വിശദീകരണ കുറിപ്പിൽ പറയുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുകയായിരുന്നില്ല തന്‍റെ ലക്ഷ്യം. ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു ശ്രമിച്ചത്.വിശപ്പ് സഹിക്കാതെ മണ്ണ് തിന്നെന്ന പരാമർശം പരിശോധനയിൽ തെറ്റാണെന്ന് ബോധ്യപ്പെട്ടു. ആവശ്യമായ തിരുത്തൽ വരുത്തിയെന്നും അദ്ദേഹം വിശദീകരണക്കുറിപ്പിൽ പറയുന്നു.

അതേസമയം,

Shishukshema SamithiSP Deepakcpm
Comments (0)
Add Comment