ദക്ഷിണ കൊറിയ വിമാന ദുരന്തം; മരണം 85 ആയി

Sunday, December 29, 2024

ദക്ഷിണ കൊറിയ: ദക്ഷിണ കൊറിയയിലെ വിമാന ദുരന്തത്തില്‍ മരണ സംഖ്യ വര്‍ദ്ധിക്കുന്നു.  ലാന്‍ഡിംഗിനിടെയാണ് മുവാന്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായത്. മുവാന്‍ വിമാനത്താവളത്തില്‍ തകര്‍ന്നത് ബാങ്കോക്കില്‍ നിന്നെത്തിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ്.

ഒടുവിലത്തെ റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ 85 പേരാണ് മരിച്ചത്. വിമാനത്തില്‍ 181 പേരാണ് ഉണ്ടായിരുന്നത്.  ഇതില്‍ ആറ് പേര്‍ ജീവനക്കാരും,  75 പേര്‍ യാത്രക്കാരുമാണ്. റണ്‍വേയില്‍ നിന്ന് ലാന്‍ഡിംഗിനിടെ തെന്നിമാറിയ വിമാനം മതിലില്‍ ഇടിച്ചാണ് തകര്‍ന്നത്. വിമാനം തകര്‍ന്ന് വീണത് പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.  അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന അവസരത്തില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ വിമാന ദുരന്തമാണിത്.