പിണറായി സർക്കാർ കേരളത്തെ കടം എടുത്ത് മുടിപ്പിച്ചു : ഡോ.ശൂരനാട് രാജശേഖരൻ

 

തിരുവനന്തപുരം:  പിണറായി സർക്കാർ കേരളത്തെ കടം എടുത്ത് മുടിപ്പിച്ചെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ്  ഡോ.ശൂരനാട് രാജശേഖരൻ. കേന്ദ്രാനുമതി ഇല്ലാതെ കൊള്ള പലിശക്ക് മസാല ബോണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് കിഫ്ബിക്ക് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു എന്നതിൽ അൽഭുതപ്പെടാനില്ല.

വർഷം മുൻപ് 2150 കോടി രൂപ 9.723 % കൊള്ള പലിശക്കാണ് ലാവലിൻ ബന്ധമുള്ള സി.ഡി. പി.ക്യു വഴി കിഫ് ബി സമാഹരിച്ചത്. അന്നേ ഇത് ഭരണഘടന വിരുദ്ധമാണന്ന് പ്രതിപക്ഷം നീയമസഭക്കകത്തും പുറത്തും ചൂണ്ടികാണിച്ചിരുന്നു. പിന്നീട് നടന്ന സി& എജി ഓഡിറ്റിലും മസാല ബോണ്ട് ഭരണഘടന വിരുദ്ധമാണന്ന നിലപാട് ഉണ്ടായി. അതിന്റെ തുടർച്ചയാണ് കിഫ്ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണം.

5 വർഷം കൊണ്ട് 50 000 കോടിയുടെ പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കും എന്ന് പറഞ്ഞവർക്ക് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞത്. 7000 കോടിയുടെ പ്രവൃത്തികൾ മാത്രം. പെട്രോളിൽ നിന്നുള്ള നികുതിയും മോട്ടോർ വാഹനസെസും അടക്കം സംസ്ഥാന ഖജനാവിൽ നിന്ന് കിഫ് ബി ക്ക് ഓരോ വർഷവും കൊടുക്കുന്നത് 2000 കോടിക്ക് മേൽ . ഇങ്ങനെ സർക്കാർ കിഫ് ബി ക്ക് നൽകിയത് 8000 കോടി രൂപയാണ് , ഇതു കൂടാതെ മസാല ബോണ്ട് അടക്കം മറ്റ് നിക്ഷേപങ്ങൾ 9000 കോടിയും . അങ്ങനെ ആകെ കിഫ് ബി സമാഹരിച്ചത് 17000 കോടി രൂപ. 7000 കോടി രൂപ വിവിധ പ്രവൃത്തികൾക്ക് കൊടുത്തതിനുശേഷം കിഫ്ബിയുടെ ബാലൻസ് 10,000 കോടി മാത്രം.

ഇതുപയോഗിച്ചാണ് ഏകദേശം 58000 കോടി രൂപയുടെ പ്രവൃത്തികൾ ചെയ്യുമെന്നു പറയുന്നത്. ധനവകുപ്പിന്റെ കൃത്യമായ മേൽനോട്ടം കിഫ്ബിയുടെ പ്രവർത്തനത്തിൽ ഉണ്ടാകണം. നല്ലൊരു ആശയമായ കിഫ്ബിയെ അഴിമതികളുടെ കൂടാരത്തിൽനിന്ന് മോചിപ്പിച്ച് ജനങ്ങളുടെ സ്ഥാപനമാക്കി മാറ്റണമെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു.

Comments (0)
Add Comment