കോന്നിയിലെ ബി.ജെ.പി – സി.പി.എം ബന്ധം വോട്ടര്‍മാര്‍ തള്ളിക്കളയുമെന്ന് ഡോ. ശൂരനാട് രാജശേഖരന്‍

Jaihind Webdesk
Sunday, October 20, 2019

കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി – സി.പി.എം ബന്ധമെന്നും ഇതിനെ വോട്ടര്‍മാര്‍ തള്ളിക്കളയുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍. ലാവ്‌ലിന്‍ കേസിലെ ബി.ജെ.പി സി.പി.എം രഹസ്യധാരണ പ്രകാരമാണ് കെ. സുരേന്ദ്രന്‍ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയായത്. ഈ രഹസ്യധാരണയുടെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോന്നിയില്‍ BJP – CPM ബന്ധം – ഡോ. ശൂരനാട് രാജശേഖരന്‍ .പ്രീയപ്പെട്ട സുഹൃത്തുക്കളെ, നിങ്ങള്‍ ഒരു നിമിഷം ചിന്തിക്കൂ’.. 2016-ല്‍ മഞ്ചേശ്വരം നീയമസഭ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍ തോറ്റത് 89 വോട്ടിനാണ്… അവിടെ നിന്നാണ് 20,748 വോട്ടിന്റെ വമ്പന്‍ ഭൂരി പക്ഷത്തില്‍ UDF സ്ഥാനാര്‍ത്ഥി ശ്രീ.അടൂര്‍ പ്രകാശ് വിജയിച്ച കോന്നിയില്‍ സുരേന്ദ്രന്‍ മല്‍സരിക്കാനിറങ്ങുന്നത്. ലാവ് ലിന്‍ കേസിലെ BJP – CPM രഹസ്യ ധാരണ പ്രകാരമാണ് ഒട്ടും ജയസാധ്യത ഇല്ലാത്ത കോന്നിയില്‍ CPM ന്റെ ഒത്താശയോടു കൂടിയുള്ള സുരേന്ദ്രന്റെ രംഗപ്രവേശം… CPM വോട്ടുകള്‍ BJP സ്ഥാനാര്‍ത്ഥി സുരേന്ദ്രന്റെ വോട്ട് പെട്ടിയില്‍ വീഴാനുള്ള ഈ രഹസ്യധാരണയുടെ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനും BJP കേന്ദ്ര നേതൃത്വവുമാണ്…. പ്രീയപ്പെട്ട മുഖ്യമന്ത്രി, അങ്ങും ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേന്ദ്രനുമായുണ്ടാക്കിയ രഹസ്യധാരണകള്‍ കോന്നിയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തള്ളിക്കളയും എന്ന് മാത്രം ഞാന്‍ ഓര്‍മപ്പെടുത്തട്ടെ