കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ട സമയം ; ബിജെപി യുടെ വിദ്വേഷ രാഷ്ട്രീയത്തെ എന്ത് വില കൊടുത്തും നേരിടും: സോണിയ ഗാന്ധി

Jaihind Webdesk
Friday, May 13, 2022


രാജസ്ഥാന്‍:  ഉദയ്പൂരില്‍ തുടക്കമായ നവ സങ്കല്‍പ്പ് ചിന്തന്‍ ശിവിറില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി. ബിജെപി യുടെ വിദ്വേഷ രാഷ്ട്രീയത്തെ എന്ത് വില കൊടുത്തും നേരിടണം. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ സർക്കാർ ദുരുപയോഗിക്കുന്നു. രാജ്യത്തിന്‍റെ പൊതുമേഖല സ്ഥാപനങ്ങളെ ബിജെപി വിറ്റു തുലക്കുകയാണ്. വിലക്കയറ്റം ജനങ്ങളെ വലക്കുന്നു.സമ്പത്ത് വ്യവസ്ഥ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും സോണിയ പറഞ്ഞു.

കർഷക സമത്തിലെ ഒത്ത് തീർപ്പ് വ്യവസ്ഥകള്‍ ഇതുവരെ പാലിക്കപ്പെട്ടിട്ടില്. സ്വന്തം രാജ്യത്ത് ഭയന്ന് ജീവിക്കാന്‍ ഒരു വിഭാഗം ജനങ്ങള്‍ നിർബന്ധിതരാകുന്നു. ബിജെപി സർക്കാർ രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുകയാണ്. നെഹ്റു അടക്കമുള്ള നേതാക്കളുടെ സംഭാവനകളെ തമസ്കരിക്കാനുള്ള ശ്രമം നടക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. കോൺഗ്രസിന് ആത്മപരിശോധനയ്ക്കുളള അവസരമാണ് ചിന്തന്‍ ശിവിറെന്നും  പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ട സമയമാണിത്. നിശ്ചയദ ദാർഢ്യത്തിന്‍റേയും ഏകതയുടെ സന്ദേശമാണ് വേണ്ടത്. ഇവിടെ നിന്ന് പിരരിയുമ്പോൾ നിശ്ചയദാർഡ്യത്തോടെ പിരിയണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.