വിവരാവകാശനിയമ ഭേദഗതി ചട്ടങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

Jaihind News Bureau
Thursday, October 31, 2019

വിവരാവകാശനിയമ ഭേദഗതി ചട്ടങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഫലവത്തായതും ലോകത്തെ മികച്ച നിയമങ്ങളിൽ ഒന്നുമായ വിവരാവകാശനിയമത്തെ മോദി സർക്കാർ തകർത്തു. ഭേദഗതികളെല്ലാം വിവരാവകാശ കമ്മീഷന്‍റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ്. ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്നത് മോദി സർക്കാർ തുടരുകയാണ്. മോദി സർക്കാർ നീക്കത്തിൽ ശക്തമായി അപലപിക്കുന്നതായും സോണിയ ഗാന്ധി പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിവരാവകാശ അപേക്ഷകളിൽ നിന്ന് ബിജെപി ഒഴിഞ്ഞു മാറുന്നതും
സർക്കാരിന്റെ ആദ്യ ടേമിൽ വിവരാവകമ്മീഷൻ തസ്തികകൾ ഒഴിഞ്ഞുകിടന്നതും വിവരാവകാശ നിയമത്തെ തകർക്കുന്നതിന്റെ ഭാഗമായിരുന്നു എന്നും കോൺഗ്രസ്‌ അധ്യക്ഷ കൂട്ടിച്ചേർത്തു.