കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്‌സണായി സോണിയാ ഗാന്ധി

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായി സോണിയാ ഗാന്ധി എംപിയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരന്‍, ഗൗരവ് ഗോഗോയ്, താരിഖ് അന്‍വര്‍ എന്നിവര്‍ പിന്തുണയ്ക്കുകയും ചെയ്തു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെത്തണമെന്ന് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. റായ്ബറേലിയില്‍നിന്ന് മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയ സോണിയാ ഗാന്ധി ഇത്തവണ രാജസ്ഥാനില്‍നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റായ്ബറേലിയില്‍ മത്സരിച്ച രാഹുല്‍ഗാന്ധി 3,900,30 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.

Comments (0)
Add Comment