രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇന്ധന വില വർധന പിൻവലിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ സംരക്ഷിക്കുക എന്നത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുമ്പോഴും അതിന്‍റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു.
ഇന്ധനവില വര്‍ധന രാജ്യത്ത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ധന വില പിൻവലിക്കണം.
രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ ന്യായ് പദ്ധതി മൂന്ന് മാസത്തേക്കെങ്കിലും നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്‍റെ ‘സ്പീക്ക് അപ്പ് ഓൺ പെട്രോൾ ഡീസൽ പ്രൈസ് ഹൈക്ക്’ എന്ന ഓണ്‍ലൈന്‍ ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു നിൽക്കുമ്പോഴും അതിന്‍റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നില്ല. ഇന്ധന വില വർധിപ്പിച്ചും ഇറക്കുമതി തീരുവ ഉയർത്തിയും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
സർക്കാരിന്‍റെ ഉത്തരവാദിത്തമാണ് പ്രതിസന്ധി സമയത്ത് ജനങ്ങൾക്ക് സേവനം നൽകുക എന്നത്. ഇന്ധന വില വർധനവിലൂടെ സർക്കാർ ഉണ്ടാക്കിയ കൊള്ള ലാഭം ജനോപകാര പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണം. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇനങ്ങളെ ദുരിതത്തിൽ ആക്കുന്ന വില വർധന കേന്ദ്ര സർക്കാർ പിൻവലിക്കണം എന്നും സോണിയാ ഗാന്ധി പറഞ്ഞു.