‘തൊഴിലാളി വർഗ’ പാർട്ടിയുടെ പുതുതലമുറ നേതാക്കൾക്ക് ആരെങ്കിലുമൊരു സ്റ്റഡി ക്ലാസ് നൽകുന്നത് നന്നായിരിക്കും’: വി.ടി ബല്‍റാം

Jaihind Webdesk
Tuesday, September 13, 2022

 

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വന്‍ ജനപിന്തുണയില്‍ അസ്വസ്ഥരാകുന്ന സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബല്‍റാം. ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതെന്ന് ‘തൊഴിലാളി വർഗ’ പാർട്ടിയുടെ പുതുതലമുറ നേതാക്കൾക്ക് ആരെങ്കിലുമൊരു സ്റ്റഡി ക്ലാസ് നൽകുന്നത് നന്നായിരിക്കുമെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. കണ്ടെയ്നർ വഹിച്ചുകൊണ്ടുള്ള യാത്രയെന്ന് പറഞ്ഞ സിപിഎം നേതാവ് എം സ്വരാജ് ഉള്‍പ്പെടെയുള്ളവർക്കായിരുന്നു പേരെടുത്ത് പറയാതെ വി.ടി ബല്‍റാമിന്‍റെ മറുപടി.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന തൊഴിലാളികളടക്കം നിരവധി പ്രവാസി മലയാളികൾ ഗൾഫിലെ പല ലേബർ ക്യാമ്പുകളിലും കഴിയുന്നത് കണ്ടെയ്നർ ഹോമുകളിലാണ്. ചരക്കുകടത്തിനും അനധികൃത മനുഷ്യക്കടത്തിനും മാത്രമല്ല കണ്ടെയ്നറുകൾ ഉപയോഗിക്കുന്നതെന്ന് “തൊഴിലാളി വർഗ”പാർട്ടിയുടെ പുതുതലമുറ നേതാക്കൾക്ക് ആരെങ്കിലുമൊരു സ്റ്റഡി ക്ലാസ് നൽകുന്നത് നന്നായിരിക്കും.