സംവത് 2076 മുഹൂർത്ത വ്യാപാരത്തിന് തുടക്കമായി

Jaihind News Bureau
Monday, October 28, 2019

സംവത് 2076 മുഹൂർത്ത വ്യാപാരത്തിന് തുടക്കമായി. പുതിയ സാമ്പത്തിക വർഷത്തിലേക്ക് വിപണി പ്രതീക്ഷയോടെയാണ് കടക്കുന്നതെന്ന് ചോയിസ് ബ്രോക്കിങ്ങ് വൈസ് പ്രസിഡന്‍റ് ബിനു ജോസഫ് പറഞ്ഞു.

ഇന്ത്യൻ വിപണികളിൽ പുതിയ വർഷത്തിനു തുടക്കം കുറിച്ചു കൊണ്ട് ഇന്നലെ വൈകിട്ട്, എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ 6.15 മുതൽ 7.15 മുഹൂർത്ത വ്യാപാരം നടന്നു. ഹിന്ദു കലണ്ടർ പ്രകാരം സംവത് 2076 ആണ് ദീപാവലി ദിനമായ ഒക്ടോബർ 27നു തുടക്കമാകുന്നത്.

ഈ സമയത്ത് നിക്ഷേപം ആരംഭിച്ചാൽ സമ്പത്ത് വർധിക്കുമെന്നാണ് വിശ്വാസം. ഗോൾഡ് ഇടിഎഫ്, ഗോൾഡ് ബോണ്ട് എന്നിവയുടെ മുഹൂർത്ത വ്യാപാരം വൈകിട്ട് അഞ്ചു മുതൽ ഏഴു വരേയും ആയിരുന്നു.

സംവത് 2075 ലെ മുഹൂർത്ത വ്യാപാരത്തിനു ശേഷം 11 % നേട്ടമാണ് ഓഹരി സൂചികകളിലുണ്ടായത്.