സോളാർ കത്ത് ഗൂഢാലോചന; ഗണേഷ് കുമാർ ഇന്ന് കോടതിയില്‍ ഹാജരായേക്കും

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ സോളാർ കത്ത് ഗൂഢാലോചന കേസിൽ കെ.ബി. ഗണേഷ് കുമാർ എംഎല്‍എ ഇന്ന് കൊട്ടാരക്കര കോടതിയിൽ ഹാജരായേക്കും. ഗണേഷ് കുമാറും പരാതിക്കാരിയും ഈ മാസം 6 ന്
നേരിട്ട് ഹാജരാകണമെന്നായിരുന്നു കൊട്ടാരക്കര കോടതി ആവർത്തിച്ച് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ആറാം തീയതി അസൗകര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ന് കോടതിയിൽ ഹാജരാകുവാൻ ഗണേഷ് കുമാർ അഡ്വാൻസ് പെറ്റിഷൻ നൽകുകയായിരുന്നു.

കുട്ടിയെ തട്ടികൊണ്ടുപോകൽ വിവാദം ആളിക്കത്തുന്നതിനാൽ മാധ്യമ ശ്രദ്ധ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് കോടതിയിൽ ഹാജരായി ജാമ്യം നേടുവാൻ ഗണേഷ് കുമാർ തീരുമാനിച്ചതെന്ന് സൂചനയുണ്ട്. നേരത്തെ കേസിൽ നിന്നും ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്‍റെ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട വിവാദ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്ത് ഗൂഢാലോചന നടത്തിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അഡ്വ.
സുധീർ ജേക്കബ് ആണ് കൊട്ടാരക്കര കോടതിയിൽ സ്വകാര്യ അന്യായം നൽകിയിരിക്കുന്നത്.

Comments (0)
Add Comment