‘കേരളത്തിന്‍റെ കടലും കരയും ഖജനാവും സംരക്ഷിച്ചയാള്‍…ഇദ്ദേഹമാണ് യഥാർത്ഥ ഇരട്ടച്ചങ്കന്‍’ ; രമേശ് ചെന്നിത്തലയെ പുകഴ്ത്തി സമൂഹമാധ്യമങ്ങള്‍

Jaihind Webdesk
Saturday, April 17, 2021

 

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി സമൂഹമാധ്യമങ്ങള്‍. കഴിഞ്ഞ അഞ്ച് വർഷം  ക്രിയാത്മകവും കൃത്യവുമായ ഇടപെടലാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല നടത്തിയതെന്ന് സമൂഹമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്‍റെ തിരുത്തല്‍ ശക്തിയായി നിലകൊണ്ട രമേശ് ചെന്നിത്തലയെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. രമേശ് ചെന്നിത്തലയുടെ ഇടപെടല്‍‍ കൊണ്ട് നിരവധി അഴിമതികളില്‍ നിന്നാണ് സർക്കാരിന് പിന്തിരിയേണ്ടിവന്നത്. കേരളത്തിന്‍റെ കടലും കരയും ഖജനാവും സംരക്ഷിച്ചതിന്‍റെ ബഹുമതി പ്രതിപക്ഷ നേതാവിനാണെന്നും യഥാർത്ഥ ഇരട്ടച്ചങ്കന്‍ രമേശ് ചെന്നിത്തലയാണെന്ന് ജനം മനസിലാക്കിയെന്നും ഹൈക്കോടതി അഭിഭാഷകയായ വിമലാ ബിനു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിൽ 5 വർഷം പൂർത്തിയാക്കുന്ന രമേശ് ചെന്നിത്തലയുടെ പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞ് നോട്ടം. കേരളം ഒരുപാട് പ്രതിപക്ഷ നേതാക്കളേ കണ്ടിട്ടുണ്ട്. എന്നാൽ കേരളത്തിന്റെ ഖജനാവും, സമ്പത്തും, കടലും, കായലും, ഭൂമിയും പ്രതിപക്ഷത്ത് ഇരുന്ന് സംരക്ഷിച്ച ഈ ജനനായകനു തുല്യം ഇദ്ദേഹം മാത്രം. 5 വർഷം മുഴുവൻ നീതിക്കും സത്യത്തിനും അഴിമതിക്കും എതിരായ പോരാട്ടം തന്നെ ആയിരുന്നു. ഈ പ്രതിപക്ഷ നേതാവിനു ഒരു പ്രത്യേകതയുണ്ട്. രക്ത രൂക്ഷിത സമരമോ, കലാപമോ, സംഘർഷമോ ഒന്നും ഇല്ലാതെ ഒരു പാർട്ടി പ്രവർത്തകനെ പോലും വേട്ടയാടാൻ ഇട്ടു കൊടുക്കാതെ രമേശ് ചെന്നിത്തല അനവധി തവണ സംസ്ഥാന ഭരണം മാറ്റി മറിച്ചു. കേരള സർക്കാരിനെ തിരുത്തിച്ചു. അഴിമതി തടഞ്ഞു. പതിനായിര കണക്കിനു കോടികളുടെ അഴിമതിയാണ്‌ ഒറ്റയാൾ പോരാട്ടത്തിലൂടെ തടഞ്ഞത് ബ്രൂവറിയിൽ രമേശ് ചെന്നിത്തലയുടെ പോരാട്ടം ആയിരുന്നു കണ്ടത്. ആ അഴിമതി പദ്ധതി ഉപേക്ഷിച്ച് പിണറായി സർക്കാർ ജീവനും കൊണ്ടോടുകയായിരുന്നു.

സ്പ്രിംഗളർ ഇടപാട് പുറത്ത് കൊണ്ടുവന്നപ്പോൾ എല്ലാവരും പരിഹസിച്ചു. രാവിലെ വന്നിരുന്ന് സർക്കാരിനെ വിമർശിക്കുന്നതല്ല പ്രതിപക്ഷത്തിന്റെ പണി എന്നായിരുന്നു സ്പ്രിംഗർ അഴിമതി പുറത്ത് വിട്ടപ്പോൾ കെ സുരേന്ദ്രന്റെ പോലും ആദ്യ പ്രതികരണം വന്നത്. പിന്നീട് നടന്നത് കേരളം കണ്ടതാണ്‌. രമേശ് ചെന്നിത്തലയുടെ മുന്നിൽ കൈ കൂപ്പി മുട്ടിൽ ഇഴയുന്ന സർക്കാരിനെ പോലെ സ്പ്രിംഗർ ഇടപാട് ഉപേക്ഷിച്ച് കേരള സർക്കാർ ജീവനും കൊണ്ടോടി. 340 ലക്ഷം ജനങ്ങളുടെ ജീവിത വിവരങ്ങളും സ്വകാര്യതക്കും ആണ്‌ അവിടെ രമേശ് ചെന്നിത്തല കാവലാളായത് നിയമസഭയിലെ ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം, ജനാധിപത്യ പ്രക്രിയയിൽ ഇത്രയധികം വ്യക്തതയോടെയും കൃത്യതയോടെയും ശക്തമായ പ്രതിഷേbധം തീർത്തു ജനങ്ങളോടൊപ്പം നിന്നു അവർക്കായി ശബ്ദിച്ച മറ്റൊരു നേതാവുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല പി. ടി ചാക്കോ മുതൽ ഇങ്ങോട്ടു ഇതുവരെ ഇത്തരമൊരു പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ല, PR ഏജൻസികളോ വാഴ്ത്തുപാട്ടുകാരോ ശക്തമായ സൈബർ പോരാളികളോ കൂട്ടിനില്ലാതെ ഒരു ഒറ്റയാൾ പോരാട്ടം നടത്തിയ മനുഷ്യനാണിത്, കേരളം ഇദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എനിക്കു ശരിക്ക്കും തോന്നിയത് ഇദ്ദേഹം ഒരു ഒറ്റയാൾ പോരാളിയാണെന്നാണ്, ഓരോ ആരോപണങ്ങൾ മറനീക്കി കൊണ്ടു വരുമ്പോഴും ട്രോളുകളായും, ആക്രമണപോസ്റ്റുകളായും ഇടതു സൈബർ പോരാളികൾ അദ്ദേഹത്തെ ആക്രമിച്ചു വീഴ്ത്തികൊണ്ടിരുന്നു, കൂടെ പോരാടാൻ, കൈ പിടിക്കാൻ ചുറ്റുമുണ്ടാവേണ്ടിയിരുന്നവർ പോലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല എങ്കിലും തിരിഞ്ഞു നോക്കാതെ തന്റെ കരുത്തിൽ മാത്രം ആശ്രയിച്ചു മുന്നേറിയ ആൾ, ഒരു പക്ഷേ സംസ്‍കാരിക നായകരോ, മാധ്യമ സഹായമോ, ശക്തമായ ജനപിന്തുണയോ ഒന്നും ലഭിച്ചില്ലായെങ്കിൽ കൂടി ആദ്യം പുച്ഛിച്ചവരും പരിഹാസിച്ചവരും പതുക്കെ തിരിച്ചറിയുകയായിരുന്നു രമേശ്‌ ചെന്നിത്തല എന്ന പച്ചയായ മനുഷ്യനെ, ആരാണ് യഥാർത്ഥ നായകൻ, ആരാണ് കാപ്റ്റൻ ആരാണ് യഥാർത്ഥ ഇരട്ട ചങ്കൻ എന്ന് ചോദിച്ചാൽ ഒരു പക്ഷേ മലയാളി ഇന്ന് മാറ്റി പറഞ്ഞു പോവും,ജനങ്ങളുടെ നികുതി പണമെടുത്തു വാഴ്ത്തുപാട്ടുകാരെ പോറ്റാതെ പച്ചക്ക് നിന്നു ജനാധിപത്യത്തിന്റെ കവലളായി മാറിയ ഇദ്ദേഹമാണ് യഥാർത്ഥത്തിൽ അഭിനന്ദനങ്ങൾ
അർഹിക്കുന്നത്,.

ട്രോളുകളിലൂടെയും പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും അതിശക്തമായി ആക്രമിക്കപ്പെട്ടപ്പോഴും കാൽ ചുവടൊന്നു പിഴക്കാതെ, ഒന്നു പോലും പതറാതെ ഊർജസ്വലനായി അവഹേളിച്ചവരുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും സത്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു,
ആർക്കും തിരുത്താൻ കഴിയാത്തതെന്നഹങ്കരിച്ച പിണറായിയുടെ ധാർഷ്ട്യം വീണ്ടും വീണ്ടും തിരുത്തപ്പെട്ടു, അഴിതിയിലും, സ്വജന പക്ഷപാതത്തിലും മുങ്ങി കുളിച്ചു പോയേക്കാവുമായിരുന്ന പിണറായി സർക്കാരിന് കൂച്ചുവിലങ്ങിട്ടത് ഈ ചെറിയ മനുഷ്യന്റെ വലിയ പോരാട്ടമാണെന്ന് പറയാതെ വയ്യാ,
പല തരത്തിൽ ഉള്ള strategical attack കളാണ് പ്രതി പക്ഷ നേതാവിന് നേരിടേണ്ടി വന്നത് ഒരിക്കൽ തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞാൽ പിന്നെ ജനഹിതത്തിന്റെ കാവലാളാകുക തിരഞ്ഞെടുക്കപ്പെട്ട ആ സർക്കാർ മാത്രമല്ല, ഒരു പക്ഷേ അതിലുപരി പ്രതിപക്ഷം കൂടിയാണ്.

അതായതു ഭരണം ലഭിക്കാത്തപ്പോഴും പ്രതിപക്ഷം ജനകീയ അധികാരത്തിനു പുറത്തല്ല, അതിനകത്തു തന്നെയാണ് വി യോജിപ്പുകളുടെ പ്രാതി നിധ്യം തുടർന്നപ്പോഴും സൂക്ഷ്മമായി നിരീക്ഷിച്ചാൽ എന്തിനും ഏതിനും ഉടക്ക് വച്ച ഒരു പ്രതിപക്ഷ നേതാവല്ല ചെന്നിത്തല എന്നുറപ്പിച്ചു പറയുവാൻ കഴിയും, പ്രളയസമയത്തു മലയാളി പകച്ചു നിന്നപ്പോൾ ഭരണപക്ഷത്തോട് കൈകോർത്തു മുഖ്യമന്ത്രിയോടൊപ്പം നിലനിന്ന, caaക്കെതിരായ പ്രമേയം പാസ്സാക്കിയപ്പോഴും രാഷ്ട്രീയ എതിർപ്പുകളിൽ നിന്നു കൊണ്ട് തന്നെ ഭരണ പക്ഷത്തോട് ചേർന്ന ഒരു പ്രതിപക്ഷ നന്മയാണ് നമുക്ക് കാണുവാൻ കഴിഞ്ഞത് അധികാരം മാത്രം ലക്ഷ്യം വച്ചുളള പൈങ്കിളി ആരോപണങ്ങളായിരുന്നില്ല ഉയർത്തപ്പെട്ടത്, സമഗ്ര ജനനന്മലക്ഷ്യം വച്ചു സമൂഹത്തിനോടും ജനങ്ങളോടുമുള്ള പ്രതിപക്ഷ ധർമം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞ അഞ്ചു വർഷങ്ങൾ, ഒന്നു കൂടി പറഞ്ഞു വക്കട്ടെ മാധ്യമ ങ്ങളുടെ പുകമറക്കപ്പുറത്തു, കൃത്വമമായി സൃഷ്ടിക്കപ്പെടുന്ന സ്തുതിപാടലുകൾ കപ്പുറത്തു എന്നോട് ചോദിച്ചാൽ ഞാൻ പറയും നിങ്ങളാണ് യഥാർത്ഥ ഇരട്ട ചങ്കൻ എന്ന്,അർഹമായ അഭിനന്ദനങ്ങൾക്കു വേണ്ടി കാക്കാതെ,പരിഹാസങ്ങൾക്കിടയിലും അകമഴിഞ്ഞ അൽമാർത്ഥയോടെ ജനപക്ഷ വിയോജിപ്പുകൾ തുടർന്ന നിങ്ങൾ ജനങളെ ജയിപ്പിച്ചു എന്നെ പറയാനാവൂ,
വിഖ്യാതനായ അർഥർ സ്കോപ്നർ പറഞ്ഞത് പോലെ All truth paases through three three stages, first it is ridiculed, second it is violently opposed, third it is widely accepted as being self evident….