ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വ്യക്തിഹത്യ; സിപിഎം പ്രവര്‍ത്തകനെതിരെ പൊലീസില്‍ പരാതി

Jaihind News Bureau
Sunday, June 14, 2020

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ പൊലീസില്‍ പരാതി. സിപിഎം പ്രവര്‍ത്തകനായ മൂത്തേടം സ്വദേശി റഷാദ് മോനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് മൂത്തേടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നൗഫല്‍ മാടാരി എടക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മനോവേദന ഉണ്ടാക്കിയ പ്രവൃത്തിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.