കോടിയേരിയുടെ കൊച്ചുമകളുടെ കാര്യത്തിലുള്ള ധൃതി വാളയാറിലും പാലത്തായിയിലും കണ്ടില്ല ; ബാലാവകാശ കമ്മീഷനെതിരെ രോഷം

Jaihind News Bureau
Thursday, November 5, 2020

 

തിരുവനന്തപുരം:  സംസ്ഥാന ബാലാവകാശ കമ്മീഷനെതിരെ വ്യാപക വിമർശനം. വാളയാറിലും പാലത്തായിയിലും കാണാതിരുന്ന കമ്മീഷന്‍ പാര്‍ട്ടിസെക്രട്ടറിയുടെ കുടുംബത്തിനു വേണ്ടി രംഗത്തുവന്നതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോള്‍ ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ട് വാളയാറിലും പാലത്തായിയിലും പോയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

വാളയാറില്‍ രണ്ട് കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കിയിട്ട് അനങ്ങാത്ത ബാലാവകാശക്കാരന്‍ ബിനീഷ് കോടിയേരിയുടെ കുട്ടിക്ക് പാംപേഴ്‌സ് കൊടുക്കാന്‍ ഇന്നു തന്നെ ഉത്തരവിടുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/JyothikumarChamakkala/posts/3442335032539998

വാളയാര് കുഞ്ഞുങ്ങളുടെ വീട്  കമ്മീഷന് കണ്ടിട്ടുണ്ടോയെന്ന് ഡോ. ആസാദും ഫേസ്ബുക്കിലൂടെ ചോദിച്ചു. ഒമ്പതും പതിമൂന്നും വയസ്സുള്ള രണ്ടു പെണ്കുട്ടികളുടെ ആഴ്ച്ചകളുടെ ഇടവേളയിലുള്ള ബലാല്ക്കാരത്തിനും കൊലയ്ക്കും കാരണമായത് കമ്മീഷന്റെ അനാസ്ഥകൊണ്ടുകൂടിയല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. അധികാരശക്തിയുള്ളവരുടെ കുട്ടികള്‍ക്ക് കമ്മീഷന്റെ സേവനം വളരെവേഗം ലഭ്യമാകുമെന്നും പൊലീസ് ഭീകരതയ്ക്കിരയായി കൊല്ലപ്പെട്ടവരുടെ കുട്ടികള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ബാലാവകാശ പ്രവര്ത്തകരുടെ ഉറക്കം കെടുത്താറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ബാലാവകാശ കമ്മീഷന്‍ ചെയർമാന്‍ കെ.വി മനോജ് കുമാറും സംഘവുമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ കൊച്ചുമകളുടെ രക്ഷയ്ക്കായി വീട്ടിലേക്ക് പാഞ്ഞെത്തിയത്. ബാലാവകാശ കമ്മീഷന്‍ ചെയർമാനായുള്ള മനോജ് കുമാറിന്‍റെ നിയമനവും നേരത്തെ വിവാദമായിരുന്നു. ചെയർമാന്‍ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരുന്ന രണ്ട് ജില്ലാ ജഡ്ജിമാരെ മറികടന്നാണ് ഇടതനുഭാവിയായ കെ. വി മനോജ് കുമാറിനെ നിയമിച്ചത്.

 

https://www.facebook.com/malayattil/posts/10208522746983732