മാറ്റണമെന്ന ആവശ്യം തള്ളി; ലാവ്‌ലിൻ കേസ് ഒക്റ്റോബർ ഒന്നിന് പരിഗണിക്കും

Jaihind News Bureau
Thursday, September 19, 2019

ന്യൂഡൽഹി: പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവ്‌ലിൻ കേസ് ഒക്റ്റോബർ ഒന്നിന് സുപ്രിംകോടതി പരിഗണിക്കും. ഒക്റ്റോബർ ഒന്നിന് പരിഗണിക്കേണ്ട കേസുകളിൽ നിന്നും ലാവ്‌ലിൻ കേസിനെ മാറ്റേണ്ടതില്ലെന്ന് ജസ്റ്റീസ് രമണ നിർദേശിച്ചതോടെയാണ് കേസ് അന്ന് പരിഗണിക്കുന്നത്.

2003 മാര്‍ച്ചില്‍ ലാവലിന്‍ കരാറില്‍ അഴിമതി നടന്നുവെന്ന സംശയത്തില്‍ എ.കെ. ആന്‍റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതോടെയാണ് ലാവ്‍ലിന്‍ കേസ് ചര്‍ച്ചാ വിഷയമാകുന്നത്.

1995 ഓഗസ്റ്റ് 10 ന് പളളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വൈദ്യുതിബോര്‍ഡ് കാനഡയിലെ എസ്എന്‍സി ലാവലിനുമായി ധാരണാപത്രം ഒപ്പിട്ടത്. അന്ന് പിണറായി വിജയനായിരുന്നു വൈദ്യുതി ബോര്‍ഡ് മന്ത്രി.

2017 മാര്‍ച്ച് 27 പ്രതിസ്ഥാനത്തുളളവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നത്.