കൊല്ലത്ത് വ്യാപക മാല കവര്‍ച്ച; ബൈക്കിലെത്തിയ സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു (Video)

Jaihind News Bureau
Saturday, September 28, 2019

കൊല്ലത്ത് വിവിധയിടങ്ങളില്‍ ബൈക്കിലെത്തിയ സംഘം സ്ത്രികളുടെ സ്വര്‍ണ്ണ മാല കവര്‍ന്നു. ഫാത്തിമ മാതാ കോളേജിന് മുന്നില്‍ നിന്നും ബീച്ച് റോഡിലും പട്ടത്താനത്തുനിന്നുമാണ് മാല പൊട്ടിച്ചത്. കുണ്ടറ മുളവനയിലും എഴുകോണിലും സമാനമായ മോഷണം നടന്നിട്ടുണ്ട്. ഈ മോഷണങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.ഇന്ന് രാവിലെയൊടെയാണ് മാല മോഷണ പരമ്പര തുടങ്ങിയത്.പള്‍സര്‍ ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ച രണ്ട് യുവാക്കളാണ് മോഷ്ടാക്കള്‍. ഇവരുടെ വിവിധ സി.സി.ടിവി.ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പിന്നീട് പള്‍സര്‍ ബൈക്ക് കടപ്പാക്കടയ്ക്ക് സമീപം ഉപക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. മോഷ്ടാക്കള്‍ കടന്ന് പോയ വഴികളിലെ സി.സി.ടി.വി .ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്. ബൈക്കിന്റെ ഉടമയെ കേന്ദ്രികരിച്ചും അന്വേഷണം നടക്കുകയാണ് .