കോടതി അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പ്; സംഭവം നെയ്യാറ്റിൻകര എംഎസിടി കോടതിയില്‍

 

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കോടതിയിലെ ഫയലുകൾക്കിടയിൽ കണ്ട പാമ്പിനെ പിടികൂടി. എംഎസിടി കോടതി ഹാളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നീ പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Comments (0)
Add Comment