കൊല്ലം : കൊവിഡ് മഹാമാരി കാലത്ത് സാധാരണക്കാർക്ക് കൈത്താങ്ങ് ആകുന്നതാണ് കെപിസിസി സെക്രട്ടറി സൈമൺ അലക്സ് നേതൃത്വം നൽകുന്ന സ്മാർട്ട്ഫോൺ ചലഞ്ച് എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പുനലൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 40 വിദ്യാർത്ഥികൾക്ക് പ്രിയദർശിനി സാംസ്കാരിക വേദിയിലൂടെ സ്മാർട്ട്ഫോണും ടിവിയും നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികം ഇല്ലാത്തതിനാല്‍ പഠനം നിലയ്ക്കാതിരിക്കാൻ ഇത്തരം സംരംഭങ്ങൾ അനുഗ്രഹമാണെന്നും വിദ്യ കൊണ്ട് പ്രബുദ്ധരാകുന്ന ഓരോ വിദ്യാർത്ഥികളും നാളെയുടെ വാഗ്ദാനങ്ങൾ ആണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
മൊബൈൽ ഫോണിന്‍റെ നല്ല വശങ്ങളിലൂടെ മാത്രം സഞ്ചരിച്ച് നന്മയുള്ള സമൂഹത്തിനുവേണ്ടി വളർന്നു വരണം എന്ന് ഫാദർ ബോബസ് മാത്യു അഭിപ്രായപ്പെട്ടു. മൊബൈൽ ഫോൺ ഉപയോഗം വിദ്യാർത്ഥികളുടെ മാനസിക വളർച്ചയ്ക്ക് ഉതകുംവിധം രക്ഷിതാക്കളുടെ നിരീക്ഷണത്തിൽ ആയിരിക്കണമെന്ന് സംവിധായകൻ എം.എ നിഷാദ് പറഞ്ഞു കുട്ടികൾക്കെല്ലാം യോഗത്തിൽ മാസ്ക് വിതരണം ചെയ്തു.
കെ ബാബു പണിക്കർ, അഡ്വക്കേറ്റ് പ്രദീപ് ചന്ദ്രൻ, ഡോക്ടർ ആനന്ദ് എസ് ഉണ്ണിത്താൻ, സി വിജയകുമാർ, അഞ്ചൽ ജോബ്, ജഗദീഷ്, ബൈജു, ബിജു തങ്കച്ചൻ, പ്രേംരാജ്, നടക്കുന്നിൽ വിജയൻ എന്നിവർ സംസാരിച്ചു. മുൻസിപ്പൽ പ്രതിപക്ഷനേതാവ് ജി ജയപ്രകാശ് സ്വാഗതവും പ്രിയദർശിനി സംസ്കാരിക വേദി സെക്രട്ടറി ലിജു ആലുവിള നന്ദിയും പറഞ്ഞു. അനൂപ് എസ് രാജ്,റ്റോജോ ജോസഫ്, ജിത്തു മോഹൻ മാവിള, ഹരികൃഷ്ണൻ, റാഫി പുനലൂർ തുടങ്ങിയവർ നേതൃത്വം നൽകി.