രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും: എക്‌സിറ്റ് പോളുകള്‍

webdesk
Friday, December 7, 2018

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഇന്ത്യാടുഡേ ആക്‌സിസ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 10 ശതമാനം വോട്ടര്‍മാരുടെ സമീപനമായിരിക്കും ആര് അധികാരത്തില്‍ വരുമെന്ന് തീരുമാനിക്കുകയെന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. 104 മുതല്‍ 122 വരെ സീറ്റുകളായിരിക്കും കോണ്‍ഗ്രസ് നേടുക. 45 ശതമാനം വോട്ടുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് എക്‌സിറ്റ് പോള്‍ ഇന്ത്യടുഡേ ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. കോണ്‍ഗ്രസ് സംസ്ഥനത്ത് തരംഗം സൃഷ്ടിക്കുമെന്ന് ഇന്ത്യാടുഡേ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നുണ്ട്.  രാജസ്ഥാനില്‍ 119 മുതല്‍ 141 വരെയുള്ള സീറ്റുകള്‍ നേടി വന്‍ മാര്‍ജിനില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം.
.

ചത്തീസ്ഗഡിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും. ആകെയുള്ള 90 സീറ്റില്‍ 50 സീറ്റുവരെ കോണ്‍ഗ്രസ് നേടിയേക്കുമെന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.