സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ എൻ ഐ എ നാളെ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് 9 മണിക്കൂർ നേരം എം. ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനോട് ശിവശങ്കർ പൂർണ്ണമായും സഹകരിച്ചിട്ടുണ്ട്. ജൂലായ് 3 ന് ശിവശങ്കർ സ്വപ്നയുടെ ഫോണിൽ നിന്നും കസ്റ്റംസ് കമ്മീഷണറെ വിളിച്ച്, നയതന്ത്ര ബാഗേജ് വിട്ട് നൽകാൻ ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ എൻ ഐ എ ക്ക് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇതും നിർണ്ണായക തെളിവായിട്ടുണ്ട്. നാളത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.
കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ ഒമ്പതേകാലോടെ എം ശിവശങ്കർ എൻ ഐ എ ആസ്ഥാനത്തെത്തി. 10 മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. സ്വപ്നയും, സന്ദീപും, സരിത്തുമായി, ശിവശങ്കറിനുണ്ടായിരുന്ന സൗഹൃദത്തിനപ്പുറമുള്ള ഇടപാടുകളും, സ്വർണക്കടത്തിലെ പങ്കാളിത്തവും കണ്ടെത്താനായിരുന്നു ആവർത്തിച്ചുള്ള ചോദ്യം ചെയ്യൽ.
സ്വർണ കടത്തിനെ കുറിച്ചും, സ്വപ്നയും സരിത്തുമായുമായുള്ള ബന്ധത്തെ കുറിച്ചും എം ശിവശങ്കർ മറയ്ക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചോദ്യങ്ങളും ചോദിച്ചറിഞ്ഞിട്ടുണ്ട് . July 3 ന് ശിവശങ്കർ സ്വപ്നയുടെ ഫോണിൽ നിന്നും കസ്റ്റംസ് കമ്മീഷണറെ വിളിച്ച്, നയതന്ത്ര ബാഗേജ് വിട്ട് നൽകാൻ ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ എൻ ഐ എ ക്ക് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇതും നിർണ്ണായക തെളിവായിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകൾ നിരത്തി, സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യൽ. എൻ ഐ എ ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ നടന്ന ചോദ്യം ചെയ്യൽ പൂർണമായും ക്യാമറയിൽ പകർത്തി. ഒപ്പം വാസ്തവ വിരുദ്ധമായ മറുപടികൾ വിലയിരുത്താൻ നുണപരിശോധന – യന്ത്രത്തിൻ്റെ സഹായവും അന്വേഷണ സംഘം ഉപയോഗപ്പെടുത്തി.
നേരിട്ടും, വീഡിയോ കോൺഫറൻസിലൂടെയും എൻ ഐ എ യുടെ ഉയർന്ന ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. ഫോൺ കോൾ വിവരങ്ങൾ, സി സി ടി വി ദൃശ്യങ്ങൾ, ശബ്ദ സന്ദേശങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യം ചെയ്യലിൽ – കേസിലെ ചില പ്രതികളുടെ മൊഴികൾ കൂടി അവതരിപ്പിച്ചാണ് ചോദ്യം ചെയ്തത്. നാളെത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്. നാളെ ശിവശങ്കറിൽ നിന്നും നിർണായക വെളിപ്പെടുത്തലുകളുണ്ടായാൽ അറസ്റ്റ് നടപടികളിലേക്ക് കടക്കും.
ഇനി മണിക്കൂറുകൾ ചോദ്യം ചെയ്ത് വിട്ടയച്ചാലും അത് എൻ ഐ എ നൽകുന്ന ക്ലീൻ ചിറ്റാകില്ല. കൂടാതെ കസ്റ്റംസും ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ്. നേരത്തെ 2 തവണയായി കസ്റ്റംസ് ഒൻപതര മണിക്കൂറും, എൻ ഐ എ അഞ്ചു മണിക്കൂറും M ശിവശങ്കറിനെ
ചോദ്യം ചെയ്തിരുന്നു.
https://www.youtube.com/watch?v=M3Rc3V9gF_E