കാർഗോ വിട്ടുകിട്ടാൻ ശിവശങ്കർ വിളിച്ചെന്ന് ഇഡി; ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു

Jaihind News Bureau
Friday, October 23, 2020

സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ഇഡിയും കസ്റ്റംസും. കാർഗോ വിട്ടുകിട്ടാൻ ശിവശങ്കർ വിളിച്ചെന്ന് ഇഡി കോടതിയിൽ. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ടെന്നും എൻഫോഴ്‌സ്‌മെന്‍റ് വ്യക്തമാക്കി. തെളിവുകൾ മുദ്രവച്ച കവറിൽ ഇഡി കൈമാറി.