മരട് ഫ്ലാറ്റ് : ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മീഷന്‍റെ സിറ്റിംഗ് ഇന്ന് കൊച്ചിയിൽ

Jaihind News Bureau
Thursday, October 17, 2019

Marad-Flats

മരടിൽ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മീഷന്‍റെ സിറ്റിംഗ് ഇന്ന് കൊച്ചിയിൽ. നഷ്ടപരിഹാര നിർണയ സമിതിയുടെ ചെലവ് ഫ്‌ളാറ്റ് ഉടമകളിൽ നിന്ന് ഈടാക്കും. ഫ്‌ളാറ്റ് ഉടമകൾക്ക് ഇന്ന് കൂടി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. മരടിൽ നിയമം ലംഘിച്ച് ഫ്‌ലാറ്റുകൾ പണിത നാല് നിർമ്മാതാക്കളുടെയും സ്വത്ത് കണ്ട്‌കെട്ടി ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടം ഈടാക്കി നൽകാൻ നേരത്തെ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ട്‌കെട്ടാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങി. സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി റവന്യു- രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകി. ഫ്‌ലാറ്റ് നിർമ്മാതാക്കളുടെ അക്കൗണ്ടിലുള്ള 18 കോടി രൂപ കണ്ടെത്തി മരവിപ്പിച്ചിട്ടുണ്ട്. എട്ട് കോടിരൂപ ജെയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്തയുടെ അക്കൗണ്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇതിന് പിറകെയാണ് ഭൂമി – മറ്റ് ആസ്തിവകകൾ അടക്കം കണ്ട് കെട്ടാനുള്ള നടപടികളും തുടങ്ങുന്നത്

teevandi enkile ennodu para