സിസ്റ്റർ അഭയകേസിൽ സാക്ഷി വിസ്താരം ഇന്നും തുടരും. 46 മുതൽ 52 വരെയുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിനിടെ ഒരു സാക്ഷി കൂറുമാറിയിരുന്നു. 13-ആം സാക്ഷിയായ ആനി ജോണാണ് കൂറുമറിയത്. അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിൽ അഭയയുടെ ശിരോ വസ്ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോൺ നേരത്തെ നൽകിയ മൊഴി. എന്നാൽ ശിരോ വസ്ത്രം മാത്രമാണ് കണ്ടതെന്നാണ് കഴിഞ്ഞ ദിവസം നടന്ന വിചാരണക്കിടെ ആനി ജോൺ പറഞ്ഞത്. അഭയ കേസിൽ നേരത്തെ നാല് സാക്ഷികൾ കൂറുമാറിയിരുന്നു.