‘മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നു, സില്‍വർലൈന്‍ പദ്ധതി പിന്‍വലിക്കണം’: മേധാ പട്കർ

Jaihind Webdesk
Sunday, January 9, 2022

കൊച്ചി : സില്‍വര്‍ ലൈൻ പദ്ധതിയില്‍ കേരള സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കര്‍. പരിസ്ഥിതിയെ എത്തരത്തില്‍ ബാധിക്കുമെന്ന കാര്യത്തില്‍ ഒരു പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. കൊച്ചിയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മേധാ പട്കറുടെ പ്രതികരണം.

സില്‍വർലൈന്‍ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചിക്കണം.  പദ്ധതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നതായും അവർ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ സർവേ നടത്തിയ സ്ഥലങ്ങൾ സന്ദർശിക്കുമെന്നും മേധാ പട്കർ പറഞ്ഞു.