സിൽവർ ലൈൻ സംവാദം ഇന്ന് : എതിർക്കാന്‍ ഒരാള്‍ മാത്രം ; ജനകീയ പ്രതിരോധ സമിതി സംവാദം മെയ് നാലിന്

തിരുവനന്തപുരം: വിവാദമായ   സിൽവർ ലൈൻ  സംവാദം ഇന്ന് തലസ്ഥാനത്ത് നടക്കും. രാവിലെ പതിനൊന്ന് മുതൽ രണ്ട് മണിക്കൂറാണ് സവാദം. എതിർക്കുന്നവരുടെ പാനലില്‍ ആർവിജി മേനോൻ മാത്രമാണുള്ളത്. പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറുകയും ചെയ്തതോടെയാണ് പദ്ധതിയെ എതിർക്കാന്‍ ഒരാള്‍ മാത്രമായത്.

അനുകൂലിക്കുന്ന പാനലിൽ മുൻ റെയിൽവെ ബോർഡ് എഞ്ചിനീയർ സുബോധ് ജെയിൻ, കുഞ്ചറിയ പി ഐസക്, രഘുചന്ദ്രൻ നായർ എന്നിവരുണ്ട്. എതിർ പാനലിലുളള ആർവിജി മേനോന് കൂടുതൽ സമയം നൽകിയും കാണികളിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയും സംവാദം നടത്താനാണ് നീക്കം.

ഇതിനിടെ കെ റെയിൽ സംവാദത്തിന് ബദലായി ജനകീയ പ്രതിരോധ സമിതി മെയ് നാലിന് തിരുവനന്തപുരത്ത് ബദൽ സംവാദം സംഘടിപ്പിക്കുന്നുണ്ട്. അലോക് വർമ്മയും ശ്രീധറും ജോസഫ് സി മാത്യുവും ആർവിജി മേനോനും പങ്കെടുക്കും.ഒപ്പം മുഖ്യമന്ത്രിയെയും കെ റെയിൽ അധികൃതരെയും ക്ഷണിക്കാനും ആലോചനയുണ്ട്.

 

Comments (0)
Add Comment