വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക് ; ഇന്ന് നിശബ്ദപ്രചാരണം

ചേലക്കര : കൊട്ടിക്കലാശം കഴിഞ്ഞതോടെ വയനാടും ചേലക്കരയും ഇന്ന് നിശബ്ദപ്രചാരണത്തിന്റെ തിരക്കിലാണ്. രണ്ട് മണ്ഡലങ്ങളും നാളെ ബൂത്തിലേക്ക് നീങ്ങും. വോട്ടര്‍മാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മുന്നണികള്‍.

ചേലക്കരയില്‍ ഇത്തവണ മികച്ച തിരിച്ചുവരവിനാണ് രമ്യ ഹരിദാസിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത്. വയനാട് പ്രിയങ്കയ്ക്ക് ലഭിക്കുന്ന ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് കോണ്‍ഗ്രസ്.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഉ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കും. തി​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ളു​മാ​യി പോ​കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ളവ ഏ​ർ​പ്പെ​ടു​ത്തിയിട്ടുണ്ട്. വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളു​ടെ ത​ക​രാ​റു​ക​ൾ മു​ന്നി​ൽ ക​ണ്ട് കൂ​ടു​ത​ൽ മെ​ഷീ​നു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള ബൂ​ത്തു​ക​ളി​ൽ ക​ന​ത്ത സു​ര​ക്ഷ​ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. വോട്ടിങ്ങിനുള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Comments (0)
Add Comment