ശബരിമലയില്‍ മൗനം ; നിലപാട് വ്യക്തമാക്കാതെ എല്‍ഡിഎഫ് പ്രകടനപത്രിക

Jaihind News Bureau
Friday, March 19, 2021

 

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ ഇടതുമുന്നണിയുടെ പ്രകടനപത്രിക. പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സിന്‍റെ സമരവും ആഴക്കടൽ വിവാദവും  തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന്  മുന്നില്‍ക്കണ്ട്  തൊഴിൽ മേഖലക്കും തീരദേശത്തിനും  പ്രകടനപത്രികയിൽ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.

50ഇന പദ്ധതികളും 900 വാഗ്ദാനങ്ങളുമാണ്  പ്രകടന പത്രികയിലുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ചര്‍ച്ചയായ ശബരിമല വിഷയത്തിലെ നിലപാട് പത്രികയിലില്ല.  ശബരിമലയിൽ ആദ്യം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന തിരിച്ചറിവും നിലപാട് മാറ്റിയാൽ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടിവരുമെന്നതുമാണ് മൗനത്തിനുപിന്നില്‍. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു എ.വിജയരാഘവന്‍റെ പ്രതികരണം.