സിക്കിമിലെ മിന്നല്‍പ്രളയത്തില്‍ മരണം 40; രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 14 മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ 22 സൈനികരടക്കമുള്ള 120 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹിമപാളികള്‍ ഉരുകി ഉണ്ടാകുന്ന നദി പൊട്ടി ഒഴുകിയതും ശക്തമായ മഴയുമാണ് ദുരന്തകാരണം എന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ വിലയിരുത്തല്‍.സിക്കിമില്‍ ഇത്തരത്തിലുള്ള 25 നദികള്‍ അപകടാവസ്ഥയിലെന്നും എന്‍ഡിഎംഎ അറിയിച്ചു. സിക്കിമില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നടത്തേണ്ട പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ കുറവാണ് സിക്കിമില്‍ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു.

 

Comments (0)
Add Comment