സിദ്ധാർത്ഥന്‍റെ മരണം: ‘പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്’; ഗവർണർക്ക് മാതാപിതാക്കളുടെ പരാതി

 

തിരുവനന്തപുരം: പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്‍റെ മരണത്തിൽ   പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി.  ഉത്തരവാദികളായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാൻ അവസരമൊരുക്കിയതിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുണ്ടായ വീഴ്ചകളെ കുറിച്ചും സിദ്ധാർത്ഥന്‍റെ മാതാപിതാക്കൾ ഗവർണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

വെറ്ററിനറി സർവകലാശാല അധികൃതർ പ്രതികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് മാതാപിതാക്കൾ ഗവർണറോട് പരാതിപ്പെട്ടു. ഇന്നലെ വൈകീട്ട് രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. പരാതി വിസിയ്ക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കി.

Comments (0)
Add Comment