ഷുഹൈബ് വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

Jaihind News Bureau
Wednesday, March 11, 2020

 

കൊച്ചി:  യൂത്ത്‌ കോൺഗ്രസ് പ്രവർത്തകനായിരുന്ന മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൻ്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സി.ബി.ഐ അന്വേഷണം നിരസിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി അപ്പീൽ പരിഗണിക്കുന്ന സാഹചര്യത്തിൽ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിൻ്റെ മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.