ഷുഹൈബ് അനുസ്മരണ യുവജന റാലി ഇന്ന് മട്ടന്നൂരിൽ

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിന്‍റെ ഒന്നാം രക്തസാക്ഷിത്വ വാർഷികാചരണത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഷുഹൈബ് അനുസ്മരണ യുവജന റാലി ഇന്ന് മട്ടന്നൂരിൽ. മട്ടന്നുർ എയർപോർട്ട് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റാലി ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർണ്ണാടക ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാർ മുഖ്യ പ്രഭാഷണം നടത്തും. കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ, യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി.ബി ശ്രീനിവാസ് ഉൾപ്പടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
ഫയൽ

Anusmaranamshuhaib edayannur
Comments (0)
Add Comment