മോന്‍സണെ വഴിവിട്ട് സഹായിച്ചു; ഐജി ലക്ഷ്മണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിനെ സഹായിക്കാൻ കേസ് അന്വേഷണത്തിൽ ഇടപെട്ടതിന് ഐജി ലക്ഷ്മണയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിരുന്നതായി സ്ഥിരീകരണം. ആറര കോടിയുടെ തട്ടിപ്പിലാണ് ലക്ഷ്മണയുടെ ഇടപെടല്‍ ഉണ്ടായതായി ആരോപണം ഉയർന്നത്. അധികാരപരിധിയിൽ പെടാത്ത കേസിൽ ഇടപെടാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് ഏബ്രഹാം നോട്ടീസ് നൽകിയിരുന്നത്.

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പിടിയിലായ മോന്‍സന്‍ മാവുങ്കലിനെ സഹായിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെന്നാണ് ആരോപണം. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ മോന്‍സന്‍ മാവുങ്കലിന് സംരക്ഷണം നല്‍കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ട്രാഫിക് ഐജി ജി ലക്ഷ്മണ മോന്‍സണിനായി ഇടപെട്ടതിന്‍റെ ഇ മെയില്‍ വിവരങ്ങള്‍ പുറത്തുവന്നത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് എഡിജിപി മനോജ്‌ എബ്രഹാം ലക്ഷ്മണയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

മോന്‍സണനെതിരായ പരാതിയിലെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചില്‍ നിന്നും ചേര്‍ത്തല എസ്എച്ച്ഒയ്ക്ക് കൈമാറാന്‍ ലക്ഷ്മണ ആവശ്യപ്പെട്ടതിന്‍റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ആറര കോടിയുടെ തട്ടിപ്പിലാണ് ലക്ഷ്മണയുടെ ഇടപെടല്‍.
അധികാരപരിധിയിൽ പെടാത്ത കേസിൽ ഇടപെടാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്. കേസിൽ ഇടപെട്ടതുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്.

Comments (0)
Add Comment