ധര്‍മ്മടം സഹോദരന്മാര്‍ക്ക് മരംമുറി കേസിലെ ബന്ധം വ്യക്തമാക്കണം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, September 1, 2021

കണ്ണൂർ : ധർമ്മടം സഹോദരന്മാർക്ക് മരംമുറി കേസിലെ ബന്ധം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ഇപ്പോഴും നീക്കം നടക്കുന്നു. അന്വേഷണ റിപ്പോർട്ട് വന്നാൽ നിയമപരമായി മുന്നോട്ട് പോകും. താൻ ഉന്നയിച്ച ആക്ഷേപത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മറുപടി പറഞ്ഞില്ല. എന്താണ് ധർമ്മടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥനോട് മുഖ്യമന്ത്രിയ്ക്കുള്ള സ്‌നേഹമെന്നും അദ്ദേഹം ചോദിച്ചു.

മുട്ടിൽ മരം മുറി കേസിലെ ഹൈക്കോടതി നിലപാട് തിരിച്ചടിയല്ല. നിലവിലെ അന്വേഷണത്തെ സംശയത്തോടെയാണ് കാണുന്നത്. ധർമ്മടത്തെ രണ്ട് സഹോദരൻമാരുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും വി.ഡി സതീശൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.