‘ജിബൂട്ടി’ ഫുള്‍ സ്വിംഗില്‍.. ലോക്ക് ഡൗണ്‍ കാലത്തും ഷൂട്ടിംഗ് തിരക്കില്‍ ദിലീഷ് പോത്തനും ഗ്രിഗറിയും അടക്കമുള്ള 70 സിനിമ പ്രവർത്തകർ

Jaihind News Bureau
Saturday, April 4, 2020

ദിലീഷ് പോത്തനും ഗ്രിഗറിയും അടക്കമുള്ള 70 സിനിമപ്രവർത്തകർ ‘ജിബൂട്ടി’യിൽ  തിരക്കിലാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഇതൊന്നും ബാധിക്കാതെ ഇപ്പോഴും ചിത്രീകരണം തുടരുകയാണ് ജിബൂട്ടി എന്ന ചിത്രം. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടക്കുന്നത് ആഫ്രിയിലെ ജിബൂട്ടി എന്ന സ്ഥലത്താണ്. ഇപ്പോഴും തടസ്സങ്ങളില്ലാതെ പുരോഗമിക്കുന്നുന്നുണ്ട്. കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത സ്ഥലമാണ് ജിബൂട്ടി. ലോക്ക് ഡൗണിനു ശേഷം കേരളത്തിൽ തിരികെ എത്താമെന്ന ആശ്വാസത്തിലാണ് തങ്ങളെന്ന് സംഘം പറയുന്നു.

കൊറോണയെ പറ്റിയുള്ള വാർത്തകൾ നിറയുന്ന സമയത്ത് വിവിധ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള സംഘങ്ങളും അവിടെ കുടുങ്ങിയിരിക്കുകയാണ്. ജോർദാനിൽ സംവിധായകൻ ബ്ലസിയുടെ ആടുജീവിതത്തിന്‍റെ ഷൂട്ടിങ് മുടങ്ങിയ വാർത്തയ്ക്ക് പിന്നാലെയാണ് അടുത്ത സംഘത്തിന്‍റെ വാർത്ത എത്തുന്നത്. കൊറോണ അധികമൊന്നും വ്യാപിക്കാത്ത ജിബൂട്ടിയിൽ സംവിധായകൻ എസ് .ജെ .സിനു, ഡിഒപി ടി.ഡി .ശ്രീനിവാസ് എന്നിവർക്ക് പുറമെ താരങ്ങളായ ദിലീഷ് പോത്തൻ, ഗ്രിഗറി, അമിത് ചക്കാലക്കൽ, ഷാഗുൻ ജെയ്സ്വാൾ, അഞ്ജലി നായർ തുടങ്ങിയ അടക്കം 70 പേരടങ്ങുന്ന ക്രൂ ആണ് അവിടുള്ളത് .  ജിബൂട്ടി സിറ്റിയിൽനിന്നും 300 കിലോമീറ്റർ അകലെയുള്ള തജോര ഐലൻഡിലാണ് ഷൂട്ടിംഗ്. കേരളത്തിലെ ഷെഡ്യൂൾ തീർത്ത ശേഷമാണു ജിബൂട്ടിയിലേക്കു പോയത് . കോവിഡ് മൂലമുള്ള അത്യാവശ്യങ്ങൾ വന്നാൽ സഹായം തേടി, തങ്ങളുടെ സ്ഥിതി വിശേഷങ്ങൾ അറിയിച്ചു കൊണ്ട് ഇന്ത്യൻ എംബസിക്കും കത്തയച്ചിട്ടുണ്ട് . ജിബൂട്ടി സർക്കാരിന്‍റെ പിന്തുണ ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്ന് സംഘം അറിയിച്ചു.

teevandi enkile ennodu para