വടക്ക് കിഴക്കൻ ഡൽഹിയിൽ വർഗീയ സംഘർഷങ്ങൾ തുടരുന്നു; ഒരു മാസത്തേക്ക് നിരോധനാജ്ഞ; പലയിടത്തും ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ

വടക്ക് കിഴക്കൻ ഡൽഹിയിൽ വർഗീയ സംഘർഷങ്ങൾ തുടരുന്നു. സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 13 ആയി. മേഖലയിൽ കേന്ദ്ര സേനയെ വിന്യസിച്ചു. ഒരു മാധ്യമ പ്രവർത്തകന് വെടിയേറ്റു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 11 എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പലയിടത്തും ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ പുറപ്പെടുവിച്ചു. ഒരു മാസത്തേക്ക് ഡൽഹിയിൽ നിരോധനാജ്ഞ. അക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജി നാളെ സുപ്രീം
കോടതി പരിഗണിക്കും.

അതേസമയം, രാജ്യ തലസ്ഥാനത്ത് തുടരുന്ന അക്രമങ്ങളും കൊലപാതകങ്ങളും രാജ്യത്തെ തകർക്കുന്നവയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നിലവിലെ സംഘർഷങ്ങളെ അംഗീകരിക്കാൻ കഴിയില്ല. അക്രമങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചനകൾ നടന്നിട്ടുണ്ട്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ തെറ്റായ നയങ്ങളെ തടയാൻ ഡൽഹിയിലെ ജനങ്ങളോട് കോൺഗ്രസ് അഭ്യർത്ഥിച്ചു.

ViolenceNorth East Delhi
Comments (0)
Add Comment