പ്രതിഷേധക്കാരെ വെടിവെച്ചിടാന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാവ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചിടാന്‍ ആഹ്വാനം ചെയ്ത് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ച് ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചിലാണ് ‘പ്രതിഷേധക്കാരെ വെടിവെച്ചിടൂ’ എന്ന വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്.

ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതായിരുന്നു ഡല്‍ഹിയില്‍ ബി.ജെ.പി നടത്തിയ സി.എ.എ അനുകൂല മാര്‍ച്ചിലെ മുദ്രാവാക്യങ്ങള്‍. കപില്‍ മിശ്രയുടെ നേതൃത്വത്തിലായിരുന്നു സമരം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളാണെന്നും അത്തരക്കാരെ വെടിവെച്ചിടണമെന്നും മുദ്രാവാക്യത്തില്‍ പൊലീസിനോട് ആവശ്യപ്പെടുന്നു. അസഭ്യ പദപ്രയോഗങ്ങളും മുദ്രാവാക്യത്തിലുണ്ട്. മാര്‍ച്ചിന്‍റെ ദൃശ്യങ്ങള്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര ട്വിറ്ററില്‍ ഷെയർ ചെയ്യുകയും ചെയ്തു.

നേരത്തെ ബി.ജെ.പി കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ളവർ സമാനമായ പരാമർശം നടത്തിയത് ഏറെ വിവാദമായിരുന്നു. ജനാധിപത്യ മാർഗത്തില്‍ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിന് ചെവി കൊടുക്കാതെ ക്രൂരമായി അടിച്ചമർത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി സർക്കാരിന്‍റെ നീക്കം വലിയ വിമർശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്. മോദി സർക്കാരിന്‍റെ നടപടിക്കെതിരെ മറ്റ് രാജ്യങ്ങളും വിമർശനം ഉന്നയിക്കുന്നു.

ബി.ജെ.പി മാർച്ചില്‍ മുഴക്കിയ മുദ്രാവാക്യം | വീഡിയോ കാണാം :

https://twitter.com/KapilMishra_IND/status/1208031843074760704

bjpCAA MarchKapil Mishra
Comments (0)
Add Comment