സ്വര്‍ണ്ണക്കടത്ത് : ശിവശങ്കറിന്‍റെ പങ്കിന് തെളിവുണ്ടെന്ന് കോടതി ; ജാമ്യാപേക്ഷ തള്ളി

Jaihind News Bureau
Wednesday, December 30, 2020

 

കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ എ. സി.ജെ.എം കോടതിയുടേതാണ് നടപടി.

ശിവശങ്കറിന് ഉന്നത ബന്ധങ്ങളുണ്ട്. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി. സ്വർണ്ണക്കടത്തില്‍ ശിവശങ്കറിന്‍റെ പങ്കിന് തെളിവുണ്ട്. കൂട്ടുപ്രതികളുടെ മൊഴി ശിവശങ്കറിന് എതിരാണ്. ഒന്നില്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഉള്ള വിവരം ശിവശങ്കർ മറച്ചുവെച്ചു. അറസ്റ്റ് ഭയന്ന് ആശുപത്രിയില്‍ ഒളിച്ചെന്ന കസ്റ്റംസ് വാദം ശരിയെന്നും കോടതി.