കസ്റ്റഡി കാലാവധി അവസാനിച്ചു ; ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Jaihind News Bureau
Wednesday, November 11, 2020

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടുതവണയായി 13 ദിവസമാണ് ശിവശങ്കര്‍ ഇഡിയുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ഹാജരാക്കും.

ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയിലും വിധിയുണ്ടാകും. ഇഡി  കസ്റ്റഡി നീട്ടി ചോദിക്കില്ലെന്നാണു സൂചന. അതേസമയം, ശിവശങ്കറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കസ്റ്റംസ് ഇന്നുതന്നെ അപേക്ഷ സമര്‍പ്പിക്കാനുള്ള സാധ്യതയുമുണ്ട്. ജാമ്യം നിഷേധിക്കുകയും വീണ്ടും കസ്റ്റഡിയില്‍ വിടാതെയുമിരുന്നാല്‍ ശിവശങ്കര്‍ ജയിലിലേക്കു പോകേണ്ടിവരും.