ശിവശങ്കർ കസ്റ്റംസ് ഓഫീസിൽ ; ചോദ്യംചെയ്യല്‍ തുടരുന്നു

Jaihind News Bureau
Friday, October 9, 2020

 

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്. നേരത്തെ രണ്ടുതവണയായി 17 മണിക്കൂര്‍  ശിവശങ്കറിനെ കസ്‌റ്റംസ് ചോദ്യംചെയ്‌തിരുന്നു.

നയതന്ത്ര ചാനലിലൂടെ യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്‌പെഷ്യല്‍ സ്കൂളുകളിലേക്കും  വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണെന്ന്  സാമൂഹിക നീതിവകുപ്പ് ഡയറക്‌ടറായിരുന്ന ടി.വി. അനുപമ കസ്‌റ്റംസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ  അട‌ിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്‌റ്റംസ് വീണ്ടും ചോദ്യംചെയ്യുന്നത്.