ശിബിരം കോണ്‍ഗ്രസിന് കരുത്ത് പകരും; ഇന്ത്യ കണ്ട വലിയ പ്രക്ഷോഭമായി ഭാരത് ജോഡോ യാത്ര മാറും: താരിഖ് അന്‍വർ

Jaihind Webdesk
Saturday, July 23, 2022

കോഴിക്കോട്: ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് കരുത്ത് പകരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കേന്ദ്ര സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകും. ഭാരതം ദർശിച്ച ഏറ്റവും വലിയ പ്രക്ഷോഭ യാത്രകളിൽ ഒന്നായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര മാറുമെന്നും താരിഖ് അൻവർ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.