കർണാടക വിഷയത്തിൽ രാഷ്ട്രീയം കളിച്ച് ബിജെപി; വിമത എം.എൽഎമാരെ കാണാനുള്ള മന്ത്രി ഡി.കെ ശിവകുമാറിന്‍റെ ശ്രമം തടഞ്ഞ് മുംബൈ പോലീസ്

Jaihind Webdesk
Wednesday, July 10, 2019

കർണാടക വിഷയത്തിൽ രാഷ്ട്രീയം കളിച്ച് ബിജെപി. വിമത എം.എൽഎമ്മാരെ കാണാനുള്ള ഡി.കെ ശിവകുമാറിന്‍റെ ശ്രമത്തെ മുംബൈ പോലീസ് തടഞ്ഞു. എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിലേക്ക് ശിവകുമാറിനെ കടത്തിവിട്ടില്ല. ശിവകുമാർ ഹോട്ടലിന് മുന്നിൽ തുടരുന്നു.

ഹോട്ടലിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടി.കെ.ശിവകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കാൻ മുംബൈ പോലീസ് കമ്മീഷണർ നിർദേശം നൽകി.സുഹൃത്തുക്കളുമായി ചർച്ച നടത്താനാണ് വന്നതെന്നും അവരെ കണ്ട് ശേഷമേ മടങ്ങു എന്നും ടി.കെ. ശിവകുമാർ പറഞ്ഞു.