കാർ കത്തിച്ച സംഭവം : ഷിജു വർഗീസിനേയും സംഘത്തേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു

Jaihind Webdesk
Thursday, April 29, 2021

 

കൊല്ലം : നിയമസഭ തെരഞ്ഞെടുപ്പ് ദിവസം സ്വന്തം  കാർ കത്തിച്ച കേസിൽ അറസ്റ്റിലായ ഇഎംസിസി ഡയറക്ടർ ഷിജു എം വർഗ്ഗീസിനേയും സഹായി ശ്രീകാന്ത്, ക്വട്ടേഷൻ സംഘത്തിൽപ്പെട്ട വിനുകുമാർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അടുത്ത മാസം മൂന്നുവരെയാണ് കൊട്ടാരക്കര കോടതി ഇവരെ  കസ്റ്റഡിയിൽ വിട്ടത്. ഗോവയിൽ നിന്നും പിടിയിലായ ഇവരെ കൊല്ലം ചാത്തന്നൂരിലെ എസിപി ഓഫീസിൽ രാവിലെ കൊണ്ടുവന്നിരുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.