എറണാകുളത്തും ഷിഗെല്ല ; 56കാരിക്ക് രോഗം സ്ഥിരീകരിച്ചു

Jaihind News Bureau
Wednesday, December 30, 2020

 

കൊച്ചി: എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിയായ 56കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. പ്രദേശത്ത് പരിശോധനകള്‍ ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.