മലപ്പുറത്ത് നാല് വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു

 

മലപ്പുറം: മലപ്പുറത്ത് ഷിഗല്ല സ്ഥിരീകരിച്ചു. കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭക്ഷ്യ വിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. 4 കുട്ടികളെ പരിശോധിച്ചതിൽ ഷിഗല്ല സ്ഥിരീകരിച്ചു. മറ്റ് കുട്ടികളിലും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുക. നിലവിൽ ആരും ചികിത്സയിലില്ല. മറ്റാർക്കും ഗുരുതരമായ അസുഖങ്ങളില്ലെന്നും, ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

Comments (0)
Add Comment