‘ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ..ആദ്യം അകത്ത് കയറ്‌, എന്നിട്ടാകാം’ ; കുഞ്ഞുമോന് ഷിബു ബേബി ജോണിന്‍റെ മറുപടി

Jaihind Webdesk
Saturday, May 29, 2021

കൊല്ലം : ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് ഷിബു ബേബി ജോണിന്റെ മറുപടി. എല്‍ഡിഎഫിന്റെ വരാന്തയില്‍ നില്‍ക്കുന്ന കുഞ്ഞുമോന്‍ ആദ്യം അകത്തുകയറിയിട്ട് മറ്റുള്ളവരെ സ്വാഗതം ചെയ്താല്‍ മതിയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തോല്‍വിയെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും മുന്നണി വിടില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആർഎസ്പിയെ കോവൂർ കുഞ്ഞുമോൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാർത്ത കണ്ടു. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.