5 കോടി കിട്ടിയപ്പോൾ പിതാവിനോടുള്ള സ്നേഹമൊക്കെ ഒലിച്ചുപോയോ?; ജോസ് കെ മാണിയോട് ഷിബു ബേബി ജോൺ

Jaihind Webdesk
Tuesday, July 6, 2021

5 കോടി കിട്ടിയപ്പോൾ പിതാവിനോടുള്ള സ്നേഹമൊക്കെ ഒലിച്ചുപോയോ എന്ന് ജോസ് കെ മാണിയോട് ഷിബു ബേബി ജോൺ. കെ.എം മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്‍റെ ചോദ്യം. കെ എം മാണി അഴിമതിക്കാരന്‍ ആണെന്ന് കോടതിയില്‍ സർക്കാർ പറഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാത്ത ജോസ് കെ മാണിയുടെ സമീപനമല്ലേ  മാണി സാറിനോടുള്ള ശരിയ്ക്കുമുള്ള വഞ്ചനയെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം :

കെ.എം മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ഇതല്ലേ ജോസ് മോനേ മാണി സാറിനോടുള്ള ശരിയ്ക്കുമുള്ള വഞ്ചന. 5 കോടി കിട്ടിയപ്പോൾ പിതാവിനോടുള്ള സ്നേഹമൊക്കെ ഒലിച്ചുപോയോ?
അഴിമതിക്കാരനെന്ന് നിങ്ങൾ വിശ്വസിക്കുന്ന ഒരാൾക്ക് വേണ്ടിയാണോ സ്മാരകം പണിയാൻ ബജറ്റിൽ 5 കോടി രൂപ അനുവദിച്ചതെന്ന് കൂട്ടി സംസ്ഥാന സർക്കാർ വ്യക്തമാക്കണം.