ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷേഖ് ഹസീന അധികാരമേറ്റു

Jaihind Webdesk
Tuesday, January 8, 2019

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷേഖ് ഹസീന അധികാരമേറ്റു. 71കാരിയായ ഹസീനയ്ക്ക് പ്രസിഡൻറ് അബ്ദുൾ ഹമീദ് സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാംതവണയാണ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുന്നത്. ബംഗാഗാഭബനിൽ പ്രസിഡന്റ് എം ഡി അബ്ദുൾ ഹമീദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ബംഗ്‌ളാദേശ് പ്രധാനമന്ത്രിയായി അവാമിലീഗ് നേതാവ് ഷേക്ക് ഹസീന ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 299 അംഗ പാർലമെന്റി-ൽ 288 സീറ്റും നേടിയാണ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി സർക്കാർ അധികാരമേറ്റത്. 1996, 2008, 2014 വർഷങ്ങളിലാണ് മുമ്ബ് ഹസീന പ്രധാനമന്ത്രിയായത്.
24കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരും മൂന്നു ഡെപ്യൂട്ടിമന്ത്രിമാരുമാണു ഹസീനയുടെ കാബിനറ്റിലുള്ളത്. ഇവരിൽ 31 പേർ പുതുമുഖങ്ങളാണ്. പ്രതിരോധം ഉൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകൾ പ്രധാനമന്ത്രിയുടെ ചുമതലയിലാണ്.
തെരഞ്ഞെടുപ്പിൽ ഹസീന നേതൃത്വം നൽകിയ അവാമി ലീഗിൻറെ നേതൃത്വത്തിലുള്ള മുന്നണി 96ശതമാനം വോട്ടു നേടിയിരുന്നു. അവാമി ലീഗിനു പിന്തുണ പ്രഖ്യാപിച്ചിരുന്ന ജതിയ പാർട്ടി പ്രതിപക്ഷത്തിരിക്കാനാണു തീരുമാനിച്ചിട്ടുള്ളത്. മുഖ്യ പ്രതിപക്ഷമായിരുന്ന ബിഎൻപിയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയ തെരഞ്ഞെടുപ്പുഫലം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നും ഫലം റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ബംഗ്ലാദേശ് നാഷണൽ പാർടി ആരോപിച്ചിരുന്നു.