ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് റദ്ദാക്കി ; ലക്ഷ്യം ജീവിതച്ചെലവ് കുറയ്ക്കുക

Jaihind News Bureau
Wednesday, February 5, 2020


ദുബായ് : ദുബായില്‍ നിരവധി സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് റദ്ദാക്കി. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ, ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ തീരുമാനം ജീവിതച്ചെലവ് കുറയ്ക്കുമെന്നും, ബിസിനസുകള്‍ നടത്താന്‍ നിക്ഷേപകരെ സഹായിക്കുമെന്നും ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. മെഡിക്കല്‍ പരിശീലന പ്രവര്‍ത്തനങ്ങള്‍, സ്‌കൂളുകളിലെ ബോധവല്‍ക്കരണ ക്യാംപയിനുകള്‍, പൊതു ലൈബ്രറികളിലേക്കുള്ള പ്രവേശന ഫീസ് എന്നിവയും ഇപ്രകാരം റദ്ദാക്കി. ഇതിനിടെ, ദുബായില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായി ഒരു പുതിയ നയത്തിനും, ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി.