ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു; ബിജെപി അഭിപ്രായ സ്വാതന്ത്ര്യവുമില്ലാത്ത പാര്‍ട്ടി

Jaihind Webdesk
Saturday, April 6, 2019

ന്യൂഡല്‍ഹി: ബിജെപി മുന്‍ നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വക്താവ് രണ്‍ദീപ് സുര്‍ജേവാലയും പങ്കെടുത്ത ചടങ്ങില്‍വെച്ചാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

ദേശീയ പാര്‍ട്ടിയെന്ന യാഥാര്‍ഥ്യം പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാണ് താന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പാര്‍ട്ടിയുടെ പങ്കും മഹാന്‍മാരായ നേതാക്കളുടെ മുന്‍കാല സാന്നിധ്യവും കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചതായും സിന്‍ഹ പറഞ്ഞു.

ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളോടു പോലും അനീതി കാട്ടുന്നു. നോട്ടു നിരോധനം കൊണ്ട് ചാര്‍ട്ടേട് അക്കൗണ്ടന്റുകള്‍ക്ക് മാത്രമാണ് ഗുണമുണ്ടായതെന്ന് സിന്‍ഹ പറഞ്ഞു.