‘ഇത് നോട്ട് നിരോധനം പോലെ’; ലോക്ഡൗണിന് മുന്‍പ് ജനങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിന് സമയം നല്‍കിയില്ല; വിമര്‍ശിച്ച് ശശി തരൂര്‍

Jaihind News Bureau
Sunday, March 29, 2020

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് തയാറെടുപ്പുകള്‍ നടത്താന്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്ന് ശശി തരൂര്‍ എം.പി. രാജ്യത്ത് പൊടുന്നനെ ഉണ്ടായ നോട്ട് നിരോധനവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ട്വിറ്ററിലൂടെയുള്ള അദ്ദേഹത്തിന്‍റെ വിമര്‍ശനം.

അന്നത്തെപ്പോലെ തന്നെ ഇപ്പോഴും വേണ്ടത്ര തയാറെടുപ്പുകള്‍ നടത്തിയില്ല. ഇന്നത്തേതുപോലെ അന്നും സാധാരണക്കാരായിരുന്നു ദുരിതമനുഭവിക്കേണ്ടി വന്നത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വീടുകളിലേക്ക്‌  പോകാന്‍ ഡല്‍ഹിയില്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ചിത്രവും നോട്ട് നിരോധന കാലത്ത് ബാങ്കുകള്‍ക്കു മുന്‍പില്‍ ക്യൂ നിന്നവരുടെ ചിത്രവും ട്വീറ്റിെനാപ്പം  അദ്ദേഹം പങ്കുവെച്ചു.